Skip to main content

ജില്ലാതല പട്ടയമേള നാളെ; മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

 

 

ആലപ്പുഴ: ജില്ലാതല പട്ടയവിതരണ മേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും 2022 മെയ് 6 ഉച്ചയ്ക്ക് 2.30ന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും.

 

എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം ആരിഫ്, എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, ദലീമ ജോജോ, രമേശ് ചെന്നിത്തല, യു. പ്രതിഭ, എം.എസ് അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, നഗരസഭ കൗണ്‍സിലര്‍ എ.എസ്. കവിത, സബ് കളക്ടര്‍ സൂരജ് ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും.

date