ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജന് നിര്‍വഹിക്കും
ആലപ്പുഴ: ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 2022 മെയ് 6 രാവിലെ 11ന് റവന്യു മന്ത്രി കെ. രാജന് നിര്‍വഹിക്കും.
വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ. അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന നിര്‍മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ ലേഖാ രാജന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഡോ. രേണുരാജ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാര്‍, ചെങ്ങന്നൂര്‍ ആര്.ഡി.ഒ. എസ്.സുമ, ജില്ല പഞ്ചായത്ത് അംഗം എ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം ഡി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
റീ ബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത്.
- Log in to post comments