Skip to main content

സംസ്ഥാനതല പോസ്റ്റര്‍ രചനാ മത്സരം

ലോക മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലമ്പനി നിവാരണം അടിസ്ഥാനമാക്കിയാണ് പോസ്റ്റര്‍ നിര്‍മാണം. എഫോര്‍ വലിപ്പത്തില്‍ വാട്ടര്‍ കളര്‍, അക്രിലിക്, പോസ്റ്റര്‍ കളര്‍ ഇവയില്‍ ഏതെങ്കിലും  മാധ്യമത്തില്‍ പോസ്റ്റര്‍ തയാറാക്കിയ ശേഷം അവ സ്‌കാന്‍ ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റിലാക്കി dhsmalariaday@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മെയ് ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി അയക്കണം. പോസ്റ്റര്‍ തയാറാക്കിയ വ്യക്തിയുടെ പേര്, വയസ്സ്, പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്ററിനൊപ്പം നല്‍കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനാര്‍ഹമായ പോസ്റ്ററുകളുടെ ഉടമസ്ഥാവകാശം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനായിരിക്കും. ഫോണ്‍: 9447472562, 9447031057.

date