കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി: മെയ് 13 വരെ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്ടും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷന്, പ്രസ് വര്‍ക്ക്, പോസ്റ്റ് പ്രസ്് ഓപ്പറേഷന് ആന്റ് ഫിനിഷിങ് എന്നീ കോഴ്സുകളിലേക്ക് മെയ് 13 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം നല്‍കും. സി-ആപ്ടിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്ട്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിലും ലഭിക്കും. ഫോണ്‍: 0495 2723666, 0495 2356591. Web site : www.captkerala.com.
- Log in to post comments