Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 11-05-2022

കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ പാക്ക് പോസ്റ്റ് സൗകര്യം

കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ പുതുതായി ആരംഭിക്കുന്ന പാക്ക് പോസ്റ്റ് സര്‍വീസിന്റെ ഉദ്ഘാടനം മെയ്  12ന് (വ്യാഴം) മേയര്‍ ടി ഒ മോഹനന്‍ നിര്‍വഹിക്കും. ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി നിര്‍മലാദേവി സന്നിഹിതയാകും. ഇന്ത്യക്കകത്തും പുറത്തും പാര്‍സലുകള്‍ അയക്കാനുള്ള പ്രത്യേക സൗകര്യമാണ് ഇതുവഴി ലഭ്യമാകുന്നത്. ഇതിനായി വിവിധ സൈസുകളിലുള്ള കാര്‍ട്ടനുകള്‍ ലഭ്യമാക്കും. ഉപഭോക്താക്കള്‍ അയക്കേണ്ട സാധനങ്ങളുമായി പോസ്റ്റോഫീസില്‍ എത്തിയാല്‍ അനുയോജ്യമായ കാര്‍ട്ടനുകള്‍ തെരഞ്ഞെടുത്ത് പാക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തപാല്‍ ചാര്‍ജ്ജിനു പുറമെ കാര്‍ട്ടനുകളുടെ വില അടക്കമുള്ള മിതമായ സര്‍വീസ് ചാര്‍ജ്ജും ഈടാക്കുന്നതാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇതിനകം ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആദ്യത്തെ ഇത്തരം കേന്ദ്രമാണ് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ നിലവില്‍ വരുന്നത്. തളിപ്പറമ്പ, പയ്യന്നൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാക്കും.

താല്‍ക്കാലിക നിയമനം

പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒഴിവുള്ള നഴ്‌സ് ഗ്രേഡ്-2 തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ്എസ്എല്‍സി, നഴ്‌സ് ട്രെയിനിങ് ഇന്‍ ആയുര്‍വേദ/ബിഎസ്‌സി നഴ്‌സിങ് (ആയുര്‍വേദ)(പിഎസ്‌സി അംഗീകൃത കോഴ്‌സ്). അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം മെയ് 17 ന് രാവിലെ 10 മണിക്ക് മുമ്പായി സൂപ്രണ്ട് ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം. അന്നേദിവസം രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. ഫോണ്‍: 0497 2801688.

ലെവല്‍ക്രോസ് അടച്ചിടും

കൊവ്വപ്പുറം - കുന്നനങ്ങാട് റോഡിലെ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലെ 255ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് 12 വ്യാഴം രാവിലെ എട്ട് മണി മുതല്‍ 19 ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അസാപിന്റെ ഐഇഎല്‍ടിഎസ്, ഒഇടി പരിശീലനം

അസാപ് കേരള ഓണ്‍ലൈന്‍ മോഡില്‍ ഐഇഎല്‍ടിഎസ്, ഒഇടി പരിശീലനം നടത്തുന്നു.  അക്കാദമിക് പരിശീലനം, പൊതു പരിശീലനം എന്നിങ്ങനെ രണ്ട് തരത്തിലാണ് ഐഇഎല്‍ടിഎസ് പരിശീലനം.  രണ്ടും ഓണ്‍ലൈന്‍ മോഡില്‍ നടത്തും. അക്കാദമിക് പരിശീലനം പ്ലസ്ടു പാസ്സായവര്‍ക്കും ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും പൊതു പരിശീലനം ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും  ഉള്ളതാണ്. ഒഇടി പരിശീലനം ആരോഗ്യ പ്രൊഫഷണലുകളെ പരീക്ഷയില്‍ സജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന ഓണ്‍ലൈന്‍ പരിശീലനമാണ്. വിശദാംശങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും www.asapkerala.gov.in സന്ദര്‍ശിക്കുക.  ഫോണ്‍: 9495999661, 9495999708, 9495999692.

വൈദ്യുതി മുടങ്ങും

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  വെളിച്ചംതോട്, പൂവത്തിങ്ങാട്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചരപ്പുറം, പോപ്പുലര്‍ വെഹിക്കിള്‍ പരിസരം, സ്മാര്‍ട്ട് ഹോം, പുതിയകോട്ടം, ജ്യോതി പീടിക, പുളുക്കോപ്പാലം, എളയാവൂര്‍ സൗത്ത്, കൂടത്തുംതാഴെ, സ്പ്രിങ് ഫീല്‍ഡ് വില്ല എന്നീ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ  വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എരമം നോര്‍ത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ ലാസര്‍ ബോര്‍ഡ്, ഇരുമ്പിന്‍കല്ലിന്‍ തട്ട്, എഞ്ചിനീയറിങ് കോളേജ് ക്വാര്‍ട്ടേഴ്‌സ്, ആന്തൂര്‍ കാവ്, റെഡ് സ്റ്റാര്‍, അല്‍ ജസീറ, കുന്നുംപുറം എന്നീ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിക്കുന്ന്, എകെആര്‍ ക്രഷര്‍, മയ്യില്‍ ഗ്രാനൈറ്റ്, രജനി, കെഎം സ്റ്റീല്‍, ടാഗോര്‍ വുഡ്, ടിവികെ കോംപ്ലക്‌സ്, കരിങ്കല്‍കുഴി ദുര്‍ഗ ടെമ്പിള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെയും കൊളച്ചേരി പഞ്ചായത്ത്, പാട്ടയം വായനശാല, വിജയ കോംപ്ലക്‌സ്, കൊളച്ചേരി  മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 2.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി  മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറാട്ട് വയല്‍, ഹാന്റ്‌വീവ്  പരിസരം, ചിറക്കല്‍ ചിറ, ചിറക്കല്‍ പഞ്ചായത്ത് ഓഫീസ് പരിസരം, വെങ്ങരവയല്‍, രാജാസ് സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടിയാന്മല ലോവര്‍, ചര്‍ച്ച് എന്നീ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം  രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
      പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മരുതുംചാല്‍ ഭാഗങ്ങളില്‍ മെയ് 12 വ്യാഴം  രാവിലെ ഒമ്പത്  മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

കെ എസ് ആര്‍ ടി സി വഴി ഏകദിന ഉല്ലാസയാത്ര
 
പ്രാദേശികമായ ടൂറിസം സ്ഥലങ്ങളുടെ പ്രാധാന്യം ഉയര്‍ത്തുന്നതിനും കേരളത്തിലെ ടൂറിസം ഭൂപടത്തില്‍ ചേര്‍ക്കുന്നതിനും കെഎസ്ആര്‍ടിസി കണ്ണൂര്‍ ബിടിസി യുടെ നേതൃത്വത്തില്‍ ഏകദിന ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ജില്ലയിലെ മലയോര മേഖലയിലെ പൈതല്‍മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കി മെയ് 15 മുതലും ഇടുക്കിയിലെ വാഗമണ്‍ ഹില്‍ സ്റ്റേഷന്‍, ആലപ്പുഴ ബോട്ട് യാത്ര(വേഗ ബോട്ട്) എന്നിവ ഉള്‍പ്പെടുത്തി മെയ് 20 നുമാണ് ഉല്ലാസ യാത്ര തുടങ്ങുക. കുറഞ്ഞ ചെലവില്‍ മലയോരക്കാഴ്ചയും, ഗ്രാമീണ ജീവിതവും, കാലാവസ്ഥയും മനസ്സിലാക്കാന്‍ യാത്ര സഹായിക്കും. കെഎസ്ആര്‍ടിസിയുടെ  ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് നിരവധി യാത്രകളാണ് വയനാട്, ഇടുക്കി ഭാഗങ്ങളിലേക്ക് നടത്തിയത്. ഉല്ലാസ യാത്ര സംബന്ധിച്ച ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കും 9496131288, 8089463675, 9074165915 നമ്പറുകളില്‍ വിളിക്കുക.  

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13ന്

ജില്ലാ ആയുര്‍വേദ ആശുപത്രി കോസ്മറ്റോളജി വിഭാഗത്തില്‍ എച്ച് എം സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍  ഫീമെയില്‍ അറ്റന്റന്റിനെ നിയമിക്കുന്നു.  ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പാസായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 13ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

ഭക്ഷ്യ വിഷബാധ; ജാഗ്രത പാലിക്കണം

     ജില്ലയിലും സമീപ ജില്ലകളിലും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍  പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ക്ലോറിനേഷന്‍ ചെയ്തതും തിളപ്പിച്ചാറ്റിയതുമായ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.  പഴം, പച്ചക്കറികള്‍ എന്നിവ ശുദ്ധ ജലത്തില്‍ നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കണം.  പഴകിയ ഭക്ഷണ സാധനങ്ങള്‍ വീണ്ടും  ചൂടാക്കിയോ അല്ലാതെയോ ഉപയോഗിക്കരുത്.  ഭക്ഷണ സാധനങ്ങള്‍ ഈച്ച, പാറ്റ, എലികള്‍ മുതലായ ക്ഷുദ്ര ജീവികള്‍ക്ക് പ്രാപ്പ്യമമാകത്ത വിധം സൂക്ഷിക്കണം.  ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, മറ്റു ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ മുതലായവ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും സ്ഥാപനവും ചുറ്റുപാടും വൃത്തിയായി പരിപാലിക്കുകയും വേണം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണമെന്നും ഡി എം ഒ അറിയിച്ചു.

എക്സിക്യുട്ടീവ് ഓഫീസര്‍ നിയമനം

ജില്ലയിലെ മലബാര്‍ കൈപ്പാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയിലേക്ക് മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കുന്നു. എം ബി എ/ അഗ്രി ബിസിനസ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കില്‍ തതുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. (എംബിഎ ഉള്ള ബിഎസ്സി അഗ്രി/ ബി ടെക് അഗ്രി/ റൂറല്‍ ഡവലപ്മെന്റ് ബിരുദധാരികള്‍ക്ക് മുന്‍ഗണന) നിര്‍ബന്ധിത യോഗ്യതയുള്ള ബിരുദ ധാരികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 25-35. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റയോടൊപ്പം malabarkaipadfpo@gmail.commarketlinkage@iccoa.orgakshaynerudian@gmail.comfpopmukerala@gmail.com എന്നീ വിലാസങ്ങളില്‍ മെയ് 18ന് വൈകിട്ട് ആറ് മണിക്കകം അയക്കണം. ഫോണ്‍: 9483384570.

ക്വട്ടേഷന്‍

കേരള റോഡ് ഫണ്ട് ഓഫീസ് ആവശ്യത്തിലേക്കായി 2016 ഡിസംബര്‍ ഒന്നിനോ അതിനുശേഷമോ ആദ്യ രജിസ്‌ട്രേഷന്‍ ചെയ്ത വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

date