Skip to main content

കുടുംബശ്രീയുടെ കലാജാഥ  മെയ് 13 മുതല്‍

 

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലയില്‍ 20 സ്ഥലങ്ങളിലായി കലാജാഥ സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ തിയറ്റര്‍ ഗ്രൂപ്പായ നവധ്വനി രംഗശ്രീ ടീമിന്റെ നേതൃത്വത്തിലാണ് ഒരു ദിവസം 5 സ്ഥലങ്ങളിലായി കലാജാഥ നടത്തുന്നത്. ഇന്ന് (മെയ് 13) മുതല്‍ 16 വരെ 4 ദിവസങ്ങളിലായാണ് കലാജാഥ. 

ഇന്ന് രാവിലെ 9 മണിക്ക് ചാലക്കുടി മുനിസിപ്പാലിറ്റിയില്‍ നിന്ന് ആരംഭിക്കുന്ന കലാജാഥ 11 മണിക്ക് ഇരിങ്ങാലക്കുട, ഒരു മണിക്ക് കൊടുങ്ങല്ലൂര്‍, 3 മണിക്ക് കൈപ്പമംഗലം, 5 മണിക്ക് വലപ്പാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. രണ്ടാം ദിവസമായ 14ന് വാടാനപ്പള്ളിയില്‍ നിന്ന് 9 മണിക്ക് ജാഥ ആരംഭിക്കും. തുടര്‍ന്ന് 11ന് ചാവക്കാട്, ഒരു മണിക്ക് ഗുരുവായൂര്‍, 3 മണിക്ക് കുന്നംകുളം, 5 മണിക്ക് കൈപ്പറമ്പ് എന്നിവിടങ്ങളിലെത്തും. 15ന് രാവിലെ 9 മണിക്ക് മുല്ലശ്ശേരി, 11 മണിക്ക് അരിമ്പൂര്‍, ഒരു മണിക്ക് തൃശൂര്‍, 3 മണിക്ക് നടത്തറ, 5 മണിക്ക് ഒല്ലൂര്‍ എന്നിവിടങ്ങളിലെത്തും. കലാജാഥയുടെ അവസാന ദിവസമായ 16ന് രാവിലെ 9 മണിക്ക് കൊടകര, 11 മണിക്ക് പുതുക്കാട്, ഒരു മണിക്ക് ആമ്പല്ലൂര്‍, 3 മണിക്ക് വടക്കാഞ്ചേരി, 5 മണിക്ക് ചേലക്കര എന്നിവിടങ്ങളിലെത്തും.

date