Skip to main content

സിറ്റിംഗ് നടത്തുന്നു

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തുന്നു. 24 മാസത്തില്‍ കൂടുതലുള്ള അംശാദായകുടിശിക സീറ്റിംഗില്‍ സ്വീകരിക്കും. ജൂണ്‍ 4ന് തോളൂര്‍, 7 അളഗപ്പനഗര്‍, 9 പൂമംഗലം, 14 അടാട്ട്, 16 കോലഴി, 18 മുളങ്കുന്നത്തുകാവ് , 21 നടത്തറ, 23 ഒല്ലൂര്‍, പുതുക്കാട്,  25 പെരിഞ്ഞനം,  28 പാഞ്ഞാള്‍ എന്നിങ്ങനെയാണ് സിറ്റിംഗ്. മുന്‍കൂട്ടി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കിയവരെ മാത്രമാണ് സിറ്റിംഗില്‍ അംഗങ്ങളായി ചേര്‍ക്കുക. സിറ്റിംഗില്‍ അന്നുതരുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. പുതുതായി ചേരുവാന്‍ വരുന്നവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് / ആധാര്‍ കാര്‍ഡ്,തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് വരുന്ന സമയത്ത് മേല്‍പറഞ്ഞവയുടെ ഒറിജിനലുകള്‍ പരിശോധനക്കായി ഹാജരാക്കണം.

date