Skip to main content

ഭിന്നശേഷി സൗഹൃദ ആലപ്പുഴ വെല്ലുവിളികളും സാധ്യതകളും; സെമിനാര്‍ 

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേദിയില്‍ സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ ആലപ്പുഴ- വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ 2022 മെയ് 12 സെമിനാര്‍ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷയാകും.

സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. എസ്.എച്ച് പഞ്ചാപകേശന്‍ വിഷയം അവതരിപ്പിക്കും. ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, സബ് കളക്ടര്‍ സൂരജ് ഷാജി എന്നിവര്‍ പങ്കെടുക്കും. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ അബീന്‍ മോഡറേറ്ററാകും. രാവിലെ പത്തിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയും ഉത്പന്ന വൈവിധ്യവത്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. തൃക്കുന്നപ്പുഴ കൃഷി ഓഫീസര്‍ ദേവിക മോഡറേറ്ററാകും.

date