Skip to main content

സ്‌കോൾ കേരള സ്വയംപഠന സഹായി വിൽപ്പന ആരംഭിച്ചു

കോട്ടയം: സ്‌കോൾ കേരള പരിഭാഷപ്പെടുത്തിയ ഹയർസെക്കൻഡറി സ്വയംപഠന സഹായികളുടെ വിൽപ്പന ജില്ലാ ഓഫീസിൽ ആരംഭിച്ചു. ആവശ്യമുള്ളവർ പഠനസഹായികളുടെ തുക  scolekerala.org എന്ന വെബ് സൈറ്റിലെ മോഡ്യൂൾ പെയ്‌മെന്റ് ലിങ്കിൽ കയറി അടയ്ക്കണം. തുടർന്ന് കാരപ്പുഴഗവണ്മെന്റ് എച്ച്.എസ്. എസിലുള്ള ജില്ലാ ഓഫീസിൽ നിന്ന് കൈപ്പറ്റാം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2300443, 9447913820.

date