Skip to main content

'ഒരുവർഷം ഒരു ലക്ഷം സംരംഭം'; തിരുവാർപ്പിൽ നവസംരംഭക ശില്പശാല

കോട്ടയം: തൊഴിൽ മേഖലയിൽ നവസംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നവർക്കായി ശില്പശാല ആരംഭിച്ച് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ 'ഒരുവർഷം ഒരു ലക്ഷം സംരംഭം' പദ്ധതിയുടെ ഭാഗമായാണ് ശില്പശാല ആരംഭിച്ചത്.

നവസംരംഭക ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് അധ്യക്ഷത വഹിച്ചു.
മീനച്ചിൽ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ സിനോ സാം ജേക്കബ് ക്ലാസെടുത്തു. പുതിയ സംരംഭങ്ങൾ, തൊഴിൽ സാധ്യതകൾ, പുത്തൻ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു.  വിവിധ സംരംഭ മേഖലകൾ തെരഞ്ഞെടുത്ത് താല്പര്യം അറിയിക്കുന്നവർക്കായി രണ്ടാംഘട്ട ശിൽപശാല ഉടൻ ആരംഭിക്കുമെന്ന് അജയൻ കെ. മേനോൻ പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷീന മോൾ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ സി.റ്റി. രാജേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ രജനി, അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
 

date