Skip to main content

കൗമാരക്കാരുടെ രണ്ടാം ഡോസ് വാക്സിനേഷൻ മേയ് 16നും 17നും

കോട്ടയം: ജില്ലയിൽ 14 മുതൽ 17 വയസുവരെയുള്ള കൗമാരക്കാരുടെ ഒന്ന്, രണ്ട് ഡോസ് വാക്സിനേഷനുകൾ മേയ് 16, 17 തീയതികളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ഒന്നാം ഡോസ് കോവാക്‌സിൻ സ്വീകരിച്ച് 28 ദിവസം പൂർത്തിയായ കുട്ടികളാണ് രണ്ടാം ഡോസിന് അർഹരാവുക. ഇവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം. ആധാർ കാർഡ് കൊണ്ടുവരണം.

ഇതിനായി ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മേയ് 16, 17 തീയതികളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.  

ജില്ലയിൽ 15 വയസിനു മുകളിലുള്ള 17.045 ലക്ഷം പേരിൽ 16.5 ലക്ഷം പേർ  (97%) ഒന്നാം ഡോസും 14.36 ലക്ഷം പേർ (84%) രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു.
 

date