Skip to main content

നെഹ്‌റു യുവകേന്ദ്ര യോഗാ മഹോത്സവം  

കോട്ടയം: അന്താരാഷ്ട്ര യോഗാ ദിനാചരണം മുന്നോടിയായി നൂറുദിന കൗണ്ട്ഡൗൺ പരിപാടിയുടെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ മാടപ്പള്ളി ബ്ലോക്ക് പാർത്ഥസാരഥി കളരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന്(മേയ് 14) യോഗാ മഹോത്സവം നടത്തും. യോഗ പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനങ്ങൾ എന്നിവയും ജില്ലയിലുടനീളം നടപ്പാക്കും. ജില്ലാ ഭരണകൂടം,വിദ്യാഭ്യാസ വകുപ്പ്, ആർട്ട് ഓഫ് ലിവിങ്, എൻ.എസ്.എസ്, എൻ.സി.സി, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, കളരി സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ജില്ലാ യൂത്ത് ഓഫീസർ അറിയിച്ചു.

date