Skip to main content

പ്രീ മെട്രിക് ഹോസ്റ്റൽ പ്രവേശനം: അപേക്ഷിക്കാം

കോട്ടയം: ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനുകീഴിൽ പാലായിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ ഈ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കാണ് പ്രവേശനം. മേയ് 25 വരെ അപേക്ഷിക്കാം. ഹോസ്റ്റലിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങൾക്കും പ്രത്യേക അധ്യാപകരുടെ സേവനമുണ്ട്. റസിഡന്റ് ട്യൂട്ടർമാരുടെ സേവനം, സമീകൃത ആഹാരം, സ്‌കൂൾ ഹോസ്റ്റൽ യൂണിഫോമുകൾ, വൈദ്യപരിശോധന, കൗൺസിലിംഗ്, ലൈബ്രറി സൗകര്യം, പോക്കറ്റ് മണി, സ്റ്റേഷനറി, യാത്രാക്കൂലി തുടങ്ങിയ സേവനങ്ങൾ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 8547630067 ഇമെയിൽ : scddlalam@gmail.com

date