Skip to main content

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍

മെയ് 15 മുതല്‍ 22 വരെ കനകക്കുന്നില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേള മെയ് 27-ാം തീയതിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. കനകക്കുന്നില്‍ മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് മേള. പ്രദര്‍ശന വിപണന മേളകളും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. ജൂണ്‍ രണ്ടാം തീയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

date