Skip to main content

അപേക്ഷ ക്ഷണിച്ചു 

 

ചേലക്കര ഗവ.മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ അധ്യയന വർഷത്തിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, ആയ, വാച്ച്മാൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും കെ ജി സി ഇ സർട്ടിഫിക്കറ്റുമാണ് 
കുക്ക് തസ്തികയുടെ യോഗ്യത. ഏഴാം ക്ലാസാണ് ആയ തസ്തികയുടെ യോഗ്യത. നഴ്സിംഗ് യോഗ്യത സർട്ടിഫിക്കറ്റും  പ്രവൃത്തി പരിചയവുമുള്ളവർക്ക് ആയ തസ്തികയിൽ മുൻഗണന ലഭിക്കും. വാച്ച്മാൻ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ വിമുക്തഭടന്മാരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ച് ജോലി ചെയ്യണം. 
താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും പേര്, മേൽവിലാസം, ഫോൺനമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മെയ് 19ന്  ചേലക്കര ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ
അഭിമുഖത്തിന് ഹാജരാകണം. ഓരോ തസ്തികയിലേയ്ക്കും പ്രത്യേകം അപേക്ഷ തയ്യാറാക്കണം. ഫോൺ: 04884 -299185

date