Skip to main content
എളവള്ളിയിൽ ആരംഭിച്ച ജല നടത്തം

എളവള്ളിയിൽ ജലനടത്തം ആരംഭിച്ചു 

 

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി എളവള്ളിയിൽ ജലനടത്തം ആരംഭിച്ചു. തോടുകളും ജലാശയങ്ങളും തെളിനീരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോഴിത്തോടിൻ്റെ പാർശ്വ വശങ്ങളിൽ നിന്നും മലിനജലം തോട്ടിലേയ്ക്ക് ഒഴുകുന്നത് വിലയിരുത്താനാണ്  പ്രദേശത്ത് ജലനടത്തം സംഘടിപ്പിച്ചത്.

പഞ്ചായത്ത് അതിർത്തിയായ വയനാടൻ തറയിൽ നിന്നും ആരംഭിച്ച ജലനടത്തം പൂവ്വത്തൂർ വ്യാപാരഭവൻ പരിസരത്ത് സമാപിച്ചു. തുടർന്ന് പഞ്ചായത്ത്തല ജല സഭ ചേർന്നു. 16 വാർഡുകളിലും ജല നടത്തം സംഘടിപ്പിച്ച് ജലാശയങ്ങൾ മലിനമാക്കപ്പെടുന്ന പ്രദേശം ലിസ്റ്റ് ചെയ്യും. അതിനുശേഷം ഓരോ വാർഡിലും ജലസഭ ചേരും. മലിനമാക്കപ്പെട്ട ജലാശയങ്ങളെ തെളിനീരാക്കാൻ ആവശ്യമായ പദ്ധതികൾ ഗ്രാമപഞ്ചായത്ത് തലത്തിൽ രൂപീകരിക്കാനും തീരുമാനമായി. 
  
ജല നടത്തവും ജലസഭയും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ ഡി വിഷ്ണു, എൻ ബി ജയ, പി എം അബു, ലിസി വർഗ്ഗീസ്, സീമ ഷാജു, രാജി മണികണ്ഠൻ, ജീന അശോകൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ജി സുബിദാസ്, സി.ഡി.എസ്. ചെയർപേഴ്സൺ ഷീലമുരളി, ഷാജി കാക്കശ്ശേരി എന്നിവർ പങ്കെടുത്തു.

date