Skip to main content
കേരളം പ്രദര്‍ശന നഗരയിലെ സര്‍വെയും ഭൂരേഖയും വകുപ്പിന്റെ സ്റ്റാള്‍

ഡിജിറ്റല്‍ സര്‍വേയെ ജനകീയമാക്കി സര്‍വേ ഭൂരേഖ വകുപ്പിന്റെ സ്റ്റാള്‍

ഡിജിറ്റല്‍ സര്‍വേയ്ക്ക് ഊന്നല്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ഡിജിറ്റല്‍ സര്‍വേയുടെ പ്രാധാന്യവും നേട്ടങ്ങളും ജനങ്ങള്‍ക്ക് മനസിലാക്കി കൊടുത്ത് സര്‍വേ ഭൂരേഖ വകുപ്പിന്റെ സ്റ്റാള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് സര്‍വേ ഭൂരേഖ വകുപ്പ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.

 

ഡിജിറ്റല്‍ സര്‍വേയെ കുറിച്ച് മനസിലാക്കാനും അതിന്റെ നേട്ടങ്ങളെ കുറിച്ച് നേരില്‍ക്കണ്ട് ബോധ്യപ്പെടാനും ഈ സ്റ്റാളില്‍ സന്ദര്‍ശകരുടെ തിരക്കാണ്. സര്‍വേയ്ക്കുപയോഗിച്ചിരുന്ന പഴയ ഉപകരണങ്ങളും ഡിജിറ്റല്‍ സര്‍വേയ്ക്കുപയോഗിക്കുന്ന ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

ടോട്ടല്‍ സ്‌റ്റേഷന്‍ കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന ജിപിഎസ് സിസ്റ്റം, പഴയ കാലത്ത് ലെവല്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ഡംപി ലെവല്‍, ആംഗിളുകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന തിയോഡലൈറ്റ്, ഡിജിറ്റല്‍ തിയോഡലൈറ്റ്, സര്‍വേ ചെയ്യാന്‍ ഉപയോഗിക്കുന്ന ടോട്ടല്‍ സ്‌റ്റേഷന്‍, എന്നിങ്ങനെയുള്ള ഉപകരണങ്ങളും മോഡല്‍ കോര്‍ സ്‌റ്റേഷനും ലിത്തോ മാപ്പ്, ബ്ലു പ്രിന്റ് , സര്‍വേ മാനുവലുകള്‍ എന്നിവയും സ്റ്റാളില്‍ സന്ദര്‍ശകര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.ഡിജിറ്റല്‍ സര്‍വേ കൊണ്ടുള്ള നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഖകളും സ്റ്റാളില്‍ വിതരണം ചെയ്യുന്നു. അടൂര്‍ റീസര്‍വേ സൂപ്രണ്ട് ഓഫീസിലെ സര്‍വേയറായ ഷിബു ബാലനാണ് സന്ദര്‍ശകര്‍ക്കായി എല്ലാ കാര്യങ്ങളും കൃത്യമായി വിശദീകരിച്ച് നല്‍കുന്നത്.

date