Skip to main content

അതിഥി തൊഴിലാളികളേയും സ്വാഗതം ചെയ്ത് തൊഴില്‍ നൈപുണ്യ സ്റ്റാള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലേക്കൊഴുകിയെത്തുന്ന അതിഥി തൊഴിലാളികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജില്ലക്കാര്‍. കാരണം തിരക്കിയപ്പോഴാണ്  പ്രദര്‍ശന വിപണന മേളയില്‍ ക്രമീകരിച്ചിരിക്കുന്ന തൊഴില്‍ നൈപുണ്യ സ്റ്റാളില്‍ അതിഥിതൊഴിലാളികള്‍ക്കായി ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്ന ആവാസ് പദ്ധതിയിലേക്ക് അപേക്ഷിക്കാനെത്തിയതാണെന്ന് മനസിലാകുന്നത്.

 

അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള ധനസഹായ പദ്ധതിയാണ് ആവാസ് പദ്ധതി. ഇതിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷാഫോമുകളും സ്റ്റാളില്‍ ലഭ്യമാണ്. ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും ധനസഹായങ്ങളെ കുറിച്ചുമൊക്കെ വിശദീകരിക്കുകയാണ് തൊഴില്‍ നൈപുണ്യ സ്റ്റാള്‍. ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ക്ഷേമനിധി ബോര്‍ഡിന്റെ സഹകരണത്തോടെയാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ലേബര്‍ ഓഫീസ് നല്‍കുന്ന ധനസഹായം, പെന്‍ഷന്‍ എന്നിവയുടെ അപേക്ഷാഫോമുകളും സ്റ്റാളില്‍ നിന്ന് ലഭിക്കുന്നുണ്ട്.

date