Skip to main content

കാല്‍ നൂറ്റാണ്ടിന്റെ കരുത്തുമായി കുടുംബശ്രീ സ്വയംപര്യാപ്തതയുടെ 25 വര്‍ഷങ്ങള്‍; ജില്ലയിലും അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍

സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന മേഖലയില്‍ മാതൃകയായ കുടുംബശ്രീ എന്ന മഹാ കൂട്ടായ്മയ്ക്ക് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സ്ത്രീകളെ ശാക്തീകരിച്ച് സമൂഹത്തിന്റെ ഉന്നതിയിലേക്കെത്തിക്കാനും സ്വയംപര്യാപ്തമായ ജീവിതം നയിക്കാനും കുടുംബശ്രീ എന്ന പ്രസ്ഥാനം സ്്ത്രീകള്‍ക്കിടയിലുണ്ടാക്കിയ ഇടപെടല്‍ ചെറുതല്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ സമസ്ത മേഖലകളിലും കുടുംബശ്രീക്ക് സ്വാധീനമുറപ്പിക്കാനായി.
കേരളത്തിന്റെ വടക്കന്‍ മണ്ണില്‍ തുളുനാടായ കാസര്‍കോട് ജില്ലയിലും കുടുംബശ്രീ അഭിമാനകരമായ വളര്‍ച്ചയാണ് കഴിഞ്ഞ 25 വര്‍ഷം കൊണ്ട് നേടിയത്.. ജില്ലയില്‍ നിലവില്‍ 11223 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി 1,75,552 പേര്‍ അംഗങ്ങളാണ്. കാഞ്ഞങ്ങാട് നഗരസഭയിലെ  ജില്ലയിലെ ഏക ട്രാന്‍സ്ജേന്‍ഡേഴ്സ് കുടുംബശ്രീ യൂണിറ്റായ സംഗമ യൂണിറ്റും ഇതില്‍ ഉള്‍പ്പെടും. കുടുംബശ്രീ മിഷന്‍  ജില്ലയില്‍ നടപ്പാക്കുന്ന  വിവിധ പദ്ധതികളില്‍ ഓരോരുത്തരും സജീവമാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ജില്ലയ്ക്ക് വേണ്ടി മാത്രം നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പിലാക്കിയത്. ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഭക്്ഷ്യമേളയിലും ഉല്‍പ്പന്നങ്ങള്‍ വിറ്റും നേടിയത് 17.5 ലക്ഷം രൂപയാണ്. കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ ജില്ലയിലെ സ്ത്രീകളുടെ സ്വയംപര്യാപ്തത വര്‍ധിപ്പിക്കാനും സ്ത്രീ ശാക്തീകരണം ഊട്ടിയുറപ്പിക്കാനും വലിയ രീതിയിലാണ് സഹായകരമായത്.
 

date