Skip to main content

ഹോമര്‍- ഹോം ഡെലിവറി

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ നിന്നും വൈറസ് തടയുന്നതിനും പകര്‍ച്ചയുടെ കണ്ണി മുറിക്കുന്നതിനുമായി ഫലപ്രദമായ ഇടപെടലുകളാണ് കുടുംബശ്രീ ജില്ലാമിഷന്‍ നടത്തിയത്.  ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ആവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വീടുകളില്‍ എത്തിച്ചു നല്‍കുവാനായി കാസര്‍കോട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് 'ഹോമര്‍ '. (വാതില്‍പ്പടി സേവനം കുടുംബശ്രീയിലൂടെ). വാതില്‍പ്പടി സേവന പദ്ധതിയിലൂടെ ലോക്ക് ഡൌണ്‍ മൂലമുണ്ടാകുന്ന അടച്ചിടലിന്റെയും മറ്റും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവികുന്ന കുടുംബശ്രീ ചെറുകിട സംരഭകരുടെ ഉത്പന്നങ്ങളും വിറ്റഴികുവാനുള്ള ഒരു നൂതന അവസരം കൂടിയായിരുന്നു ഇത്.  തുടക്കത്തില്‍ മംഗല്‍പ്പാടി, കാസര്‍കോട് ,കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ ആണ് ഹോമര്‍- കുടുംബശ്രീ വാതില്‍പ്പടി സേവനം ആരംഭിച്ചത്. വാട്ട്സ് ആപ്പ് മുഖാന്തരം ഓര്‍ഡറുകള്‍ സ്വീകരിച്ചു.ഓര്‍ഡര്‍ ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ സാധനം വീട്ടിലെത്തും. പദ്ധതി ആരംഭിച്ചു ഒരു മാസത്തിനുള്ളില്‍ 1.5 ലക്ഷം രൂപയുടെ വിറ്റുവരവാണു കുടുംബശ്രീ നേടിയെടുത്തത്.
 

date