Skip to main content

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

 

കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

16-05-2022 മുതൽ 19-05-2022 വരെ : കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ  40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ  60 കിലോമീറ്റര്‍ വേഗതയിലും  ശക്തമായ കാറ്റിനും  മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

16-05-2022 മുതൽ 19-05-2022 വരെ: ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, തെക്കൻ തമിഴ് നാട് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ   എന്നിവിടങ്ങളിൽ   മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തിയ്യതികളിലും  മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.

പുറപ്പെടുവിച്ച സമയം 01.00 PM, 16-05-2022

IMD-KSEOC-KSDMA

date