Skip to main content

ഗ്രാമീണ മേഖലയിലെ സ്‌കൂളുകളുടെ വികസനം സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

ഗ്രാമീണമേഖലയിലെ സ്‌കൂളുകളുടെ വികസനം സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം ആണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ചൂരക്കോട് ഗവണ്‍മെന്റ് എല്‍ പി എസിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരപ്രദേശങ്ങള്‍ക്കൊപ്പം ഗ്രാമപ്രദേശങ്ങളിലെയും സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കിയെടുക്കാന്‍ സര്‍ക്കാര്‍ സദാ പ്രതിജ്ഞാബദ്ധരാണ്. പൊതു വിദ്യാലയങ്ങളിലേക്ക് വന്‍തോതില്‍ കുട്ടികള്‍ എത്തുന്ന സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നതെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു.

 

എംഎല്‍എ ആസ്ഥിവികസനഫണ്ടായ അന്‍പത് ലക്ഷം രൂപയും ഗവണ്‍മെന്റ് ഫണ്ടില്‍ നിന്നുമുള്ള അന്‍പത് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. എട്ട് ക്ലാസ് മുറികളാണ് ഇതിലുള്‍പ്പെടുന്നത്. എം എല്‍ എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷനായിരുന്നു.

 

ചടങ്ങില്‍ അടൂര്‍ നഗരസഭ അധ്യക്ഷന്‍ റ്റി.ഡി സജി, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ബി.കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ മറിയാമ്മ തരകന്‍, ഉഷ ഉദയന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അമ്പാടി രാജേഷ്, ആര്‍.രമണന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ രാജേഷ് മണക്കാല, അലക്സാണ്ടര്‍ തോമസ്, ബി ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ് പി. ബുഷ്റ, പി. സജു, പ്രിയ തുളസീധരന്‍, ആര്‍.രതീഷ് കുമാര്‍ , എം.ജി ഹരികുമാര്‍, സ്മിത എം നാഥ്, റ്റി.ജി.ജയശ്രീ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

date