Skip to main content

മുകുളം 2021:  ജോസഫ് മാര്‍ത്തോമ്മാ എവര്‍ റോളിങ്ങ് ഗ്രീന്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും തിരുമൂലപുരം തിരുമൂലവിലാസം യു.പി. സ്‌കൂളിന്

തിരുമൂലപുരം തിരുമൂലവിലാസം യു.പി. സ്‌കൂള്‍ ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്ക് മുകുളം 2021 പദ്ധതിയിലൂടെ ഏര്‍പ്പെടുത്തിയിട്ടുള്ള ജോസഫ് മാര്‍ത്തോമ്മാ എവര്‍ റോളിങ്ങ് ഗ്രീന്‍ ട്രോഫിയ്ക്കും ക്യാഷ് അവാര്‍ഡിനും അര്‍ഹരായി. പത്തനംതിട്ട ജില്ല ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ് കഴിഞ്ഞ 11 വര്‍ഷമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് മുകുളം. കുട്ടികളില്‍ ഒളിഞ്ഞുകിടക്കുന്ന പ്രകൃതി സ്നേഹം വളര്‍ത്തി സേര്‍വ്, കണ്‍സേര്‍വ്, റിസേര്‍വ് എന്ന ആപ്തവാക്യവുമായി പരിസ്ഥിതി സംരക്ഷണത്തിനും, ഭക്ഷ്യസുരക്ഷാ, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ അവബോധം സൃഷ്ടിച്ച് കുട്ടികളില്‍ താല്പര്യം ജനിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

 

25 മുതല്‍ 30 അംഗങ്ങളുള്ള ഇക്കോ ക്ലബ്ബുകളുള്ള, ജില്ലയിലെ യു.പി., ഹൈസ്‌കൂളുകളെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. കൃഷി വിജ്ഞാന കേന്ദ്രം, തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ കുട്ടികള്‍ക്കായി സെമിനാറുകള്‍, ക്വിസ് മത്സരം, കുട്ടികളുടെ കൂട്ടായ്മകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ചു. കൂടാതെ, കോവിഡ് കാലം പരിഗണിച്ച് കുട്ടികളുടെ വീടുതലത്തില്‍ പച്ചക്കറി കൃഷി നടത്തുന്നതിനായി നടീല്‍ വസ്തുക്കള്‍, വിത്തുകള്‍, തുടങ്ങിയവ കൃഷി വകുപ്പിന്റെ സഹായത്തോടെ നല്‍കി.  ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവരോഗ കീടനാശിനികളും കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനങ്ങളും ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയും നല്‍കിയിരുന്നു.

 

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തിരുമൂലപുരം തിരുമൂലവിലാസം യു.പി. സ്‌കൂള്‍ ഇക്കോ ക്ലബ്ബ് വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ശ്രദ്ധേയമായി. സ്‌കൂളിലും കുട്ടികളുടെ വീടുകളിലും ജൈവ പച്ചക്കറി കൃഷിയും, ഇലക്കറിത്തോട്ടവും, ഔഷധ തോട്ടവും ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റരര്‍ ജോളി ജോര്‍ജ്ജിന്റെയും അദ്ധ്യാപിക സിസ്റ്റര്‍ അലീനയുടെയും നേതൃത്വത്തില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. കൂടാതെ സഹ അദ്ധ്യാപകര്‍, രക്ഷാകര്‍തൃ സംഘടന എന്നിവയുടെ കൈതാങ്ങലും അവാര്‍ഡ് ലഭിക്കുന്നതിന് കാരണമായി. മഞ്ഞാടി മാര്‍ത്തോമ്മാ സേവികാസംഘം യു.പി. സ്‌കൂള്‍ രണ്ടാംസ്ഥാനത്തിനും, വെണ്ണിക്കുളം സെന്റ് ബഹനാനന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാംസ്ഥാനത്തിനും അര്‍ഹരായി. മഞ്ഞാടി മാര്‍ത്തോമ്മാ സേവികാസംഘം യു.പി. സ്‌കൂളിലെ റിയ മറിയം സണ്ണി, മെര്‍ലിന്‍ മറിയം ജോബിത്ത് വെണ്ണിക്കുളം സെന്റ് ബഹനാനന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആദില പി.എസ് എന്നിവര്‍ മികച്ച കുട്ടികര്‍ഷക പുരസ്‌കാരത്തിന് അര്‍ഹരായി.  വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സേറാ എല്‍സാ മാത്യു, ആദില പി.എസ് തിരുമൂലവിലാസം യു.പി. സ്‌കൂളിലെ സഞ്ജെയ് പി.എസ് എന്നിവര്‍ ക്വിസ് മത്സരത്തില്‍ സമ്മാനാര്‍ഹരായി.

 

കുമ്പനാട് നോയല്‍ മെമ്മോറിയല്‍ സ്‌കൂളിലെ ബെന്ന സൂസന്‍ സാം, നിഖില കെ അനില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബിയാ ട്രീസ വര്‍ഗ്ഗിസ്, ആദില പി.എസ് എന്നിവര്‍ ഉപന്യാസ രചനാ മത്സരത്തിലും സമ്മാനാര്‍ഹരായി മികച്ച അദ്ധ്യപിക കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന് തിരുമൂലപുരം തിരമൂലവിലാസം യു.പി. സ്‌കൂളിലെ സിസ്റ്റര്‍ അലീന, മഞ്ഞാടി സേവികാ സംഘം യു.പി. സ്‌കൂളിലെ അന്നമ്മ റ്റി. ബേബി, കുമ്പനാട് നോയല്‍ മെമ്മോറിയല്‍ സ്‌കൂളിലെ ലിയാ മേരി ഏബ്രഹാം എന്നിവര്‍ അര്‍ഹയായി. ഇന്ന് (മെയ് 20 ന്്) രാവിലെ 10.30 ന് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മാര്‍ത്തോമ്മാ സഭാ വികാരി ജനറാള്‍ വെരി റവ. കെ.വൈ ജേക്കബ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കാര്‍ഡ് ഡയറക്ടര്‍ റവ. മോന്‍സി വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൃഷി വിജ്ഞാന മേധാവി ഡോ. സി.പി. റോബര്‍ട്ട്, പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. ഷാനാ ഹര്‍ഷന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date