Skip to main content

ആറന്മുള-വഞ്ചിപ്പാട്ട് പഠന കളരി

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘം (പിഎസ്എസ്) നടത്തുന്ന വഞ്ചിപ്പാട്ട് പഠന കളരി മെയ് 20  മുതല്‍ 22 വരെ മൂന്ന് മേഖലകളിലായി നടക്കും. പള്ളിയോടക്കരകളില്‍ നിന്നും ഏഴ് പേര്‍ക്ക് പങ്കെടുക്കാം. ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ട് തനതായ രീതിയില്‍ പഠിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പഠന കളരി നടത്തുന്നത്. രതീഷ് ആര്‍.മോഹന്‍ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വഞ്ചിപ്പാട്ട്കളരി സംഘടിപ്പിക്കുന്നത്.

 

മൂന്ന് മേഖലയിലെയും പഠന കളരിക്ക് സമാപനം കുറിച്ച് 22 ന് വഞ്ചിപ്പാട്ട് സമര്‍പ്പണം പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നടക്കും. സമാപന സമ്മേളനം 22ന് ഒന്‍പതിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി പാര്‍ഥസാരഥി.ആര്‍.പിള്ള മുഖ്യപ്രഭാഷണം നടത്തും.

 

കിഴക്കന്‍ മേഖലയിലെ ഉദ്ഘാടനം ഇന്ന് (20) രാവിലെ ഒന്‍പതിന് ഇടപ്പാവൂര്‍ മുരളീധരവിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസും മധ്യമേഖല ഉദ്ഘാടനം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാറും പടിഞ്ഞാറന്‍ മേഖലയിലെ ഉദ്ഘാടനം എന്‍എസ്എസ് ചെങ്ങന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ പി. എന്‍. സുകുമാരപ്പണിക്കരും നിര്‍വഹിക്കും. വഞ്ചിപ്പാട്ട് ആശാന്മാര്‍ക്ക് ദക്ഷിണ സമര്‍പ്പണം പിഎസ്എസ് ട്രഷറര്‍ കെ. സഞ്ജീവ് കുമാര്‍ നിര്‍വഹിക്കും. പിഎസ്എസ് വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കും.

date