Skip to main content

ഹൊസ്ദുര്‍ഗ് താലൂക്കില്‍ മഴക്കാല മുന്നൊരുക്കം ശക്തമാക്കും താലൂക്ക്തല ഐആര്‍ടി യോഗം ചേര്‍ന്നു

 

 

 

ജില്ലയില്‍ താലൂക്ക് തലത്തില്‍ രൂപീകരിച്ച ഇന്‍സിഡന്റ് റസ്‌പോണ്‍സ് ടീമിന്റെ ഹൊസ്ദുര്‍ഗ് താലൂക്ക്തല യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു. മഴക്കാല മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം . ദേശീയ പാതാ വികസനം നടക്കുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് വകുപ്പുകള്‍ പ്രവര്‍ത്തിക്കണമെന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം മണിരാജ് പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ വകുപ്പ് നേരത്തെ പരിശീലനം നല്‍കിയവരെ ഉള്‍പ്പെടുത്തി സിവില്‍ ഡിഫന്‍സ്  കമ്മിറ്റി രൂപീകരിച്ചതായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്‍ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതാ മേഖലകളില്‍ പ്രാദേശിക ജനങ്ങളെ ഉള്‍പ്പെടുത്തി ജാഗ്രതാസമിതി രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  പ്രളയ സാധ്യത മുന്നില്‍ കണ്ട് പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. . മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്ന് നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ജമാല്‍ അഹമ്മദ് പറഞ്ഞു.  നീലേശ്വരം നഗരസഭയില്‍ ആര്‍ആര്‍ടി രൂപീകരിച്ചു കഴിഞ്ഞു. ഏത് അത്യാവശ്യഘട്ടത്തിലും വാഹനങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറായിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് തഹസില്‍ദാര്‍ നിര്‍ദേശിച്ചു. പഞ്ചായത്ത്,നഗരസഭാതലത്തില്‍ മഴക്കാല മുന്നൊരുക്കം ശക്്തമാക്കും . ഇതിനായി പഞ്ചാത്ത് സെക്രട്ടറിമാരുടെ യോഗം വിളിക്കും.ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം മണിരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്‍, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ജമാല്‍ അഹമ്മദ് , മോട്ടോര്‍ വാഹന വകുപ്പ് എംവിഐ പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ദുരന്ത ലഘൂകരണ നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ് സിസ്റ്റം ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ളത്് . ജില്ലാ കളക്ടറാണ് ജില്ലാതല ഇന്‍സിഡന്‍സ് റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍. ജില്ലയില്‍ നാല് താലൂക്കുകളിലും  ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. അതാത് തഹസില്‍ദാര്‍മാരാണ് താലൂക്ക് തല ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ് ടീമിന്റെ ഇന്‍സിഡന്റ്്് കമാന്‍ഡര്‍മാരായി പ്രവര്‍ത്തിക്കുക. ദുരന്തപ്രതികരണത്തിനായുള്ള കൃത്യവും വ്യക്തവുമായ തയ്യാറെടുപ്പ് നടത്തലാണ് പ്രധാന ലക്ഷ്യം.

date