Skip to main content

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

*കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ തീരങ്ങളിൽ  മത്സ്യബന്ധനം പാടില്ല

ഇന്ന്‌ (മെയ്‌ 22)കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് തമിഴ്‌നാട് തീരം ,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ , അതിനോട് ചേർന്നുള്ള വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലും  നാളെ(മെയ്‌ 23) കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   ഈ സാഹചര്യത്തിൽ ഈ  ദിവസങ്ങളിൽ  കേരള - കർണാടക- ലക്ഷദ്വീപ്  തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും  മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

  മത്സ്യത്തൊഴിലാളികളും  തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കളക്ടർ അറിയിച്ചു.   ബോട്ട്, വള്ളം തുടങ്ങിയ  മത്സ്യബന്ധന  യാനങ്ങൾ  ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.  മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കുക.  ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു.

date