Skip to main content

അടുത്ത നാല് വർഷത്തിനകം  സംസ്‌ഥാനത്തെ  മുഴുവൻ ഭവന രഹിതർക്കും വീടൊരുക്കും :  മന്ത്രി വി എൻ വാസവൻ

കോട്ടയം:  ആറു വർഷക്കാലം കൊണ്ട്  സംസ്ഥാനത്തെ  രണ്ട് ലക്ഷത്തിൽപരം ഭവന രഹിതർക്ക്  വീടൊരുക്കി  വിപ്ലവം സൃഷ്ടിച്ച പിണറായി സർക്കാർ അടുത്ത നാല് വർഷം കൊണ്ട് സംസ്ഥാനത്തെ ബാക്കിയുള്ള മുഴുവൻ ഭൂരഹിത - ഭവന രഹിതരുടെയും വീട് എന്ന സ്വപനം യാഥാർത്ഥ്യമാക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി മന്ത്രി വി എൻ വാസവൻ പറഞ്ഞു.  നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച  വീടുകളുടെ താക്കോൽ ദാനത്തിൻ്റെ ജില്ലാതല  ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം.  
സർക്കാരിനോടൊപ്പം സഹകരണ മേഖലയിലടക്കമുള്ള ഏജൻസികളും ഇതിനായി മുൻകയ്യെടുക്കും. സംസ്ഥാനത്തുടനീളം  2200 ലധികം വീടുകളും 40 ഫ്ലാറ്റുകളും നിർമ്മിച്ചു നൽകിയ  സഹകരണ വകുപ്പിൻ്റെ കെയർ ഹോം  പദ്ധതിയിലൂടെ കൂടുതൽ ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും  നടന്നു വരുന്നതായും അദ്ദേഹം പറഞ്ഞു. 
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അധ്യക്ഷത വഹിച്ചു.
  മനസ്സോടിത്തിരിമണ്ണ് എന്ന പദ്ധതിയിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ
 ലൈഫ് പദ്ധതിക്കായി ഭൂമി വിട്ടു നൽകിയ ആർ വി ബാബു, കുര്യാക്കോസ് തോട്ടത്തിൽ, ഡോ. രാജലക്ഷ്മി എന്നിവരെ ചടങ്ങിൽ  ആദരിച്ചു. 
ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. .
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി വി സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ വി കെ പ്രദീപ് കുമാർ, സബിത പ്രേംജി, ബിജു വലിയമല, റോസിലി ടോമിച്ചൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷാജിമോൻ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ആൻ്റ് പ്രോജക്ട് ഡയറക്ടർ പി എസ് ഷിനോ, ജില്ലാ വനിതാ ക്ഷേമ ഓഫീസർ ലക്ഷ്‌മി പ്രസാദ്, ഏറ്റുമാനൂർ ബി ഡി ഒ രാഹുൽ ജി കൃഷ്ണൻ, ചടങ്ങിൽ  എന്നിവർ സംബന്ധിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷം ഒരു വർഷത്തിനുള്ളിൽ ലൈഫ് പദ്ധതിയിലൂടെ ജില്ലയിൽ 1444 വീടുകളാണ് പൂർത്തീകരിച്ചത്.
 

date