Skip to main content

സ്വയംതൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു 

 

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ 'ട്രൈബൽ എന്റർപ്രുണ്ണേഴ്സ് പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി തൃശൂർ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതി- യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1,50,000 രൂപയും 3,00,000 രൂപയും ആണ് വായ്പാത്തുക. 
അപേക്ഷകർ തൊഴിൽരഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ  വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കൂടാൻ പാടില്ല. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വർഷം കൊണ്ട് തിരിച്ചടയ്ക്കണം. ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യം അല്ലെങ്കിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ ജാമ്യം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്  തൃശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2331556.

date