Skip to main content

തുല്യത രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

 

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പത്താം തരം തുല്യത കോഴ്‌സ് പതിനാറാം ബാച്ചിന്റെ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്തല രജിസ്‌ട്രേഷന്‍ പ്രസിഡന്റ് വി.സി പൊന്നമ്മ ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മഠത്തില്‍ അധ്യക്ഷനായി. 55 പേരാണ് പത്താം തരം തുല്യത കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീന ജില്‍സ്, ക്ഷേമകാര്യ സ്ഥിരം സമിതി  ചെയര്‍മാന്‍ ടി.കെ ഉമ്മര്‍, പ്രേരക് കെ.ജസീന എന്നിവര്‍ സംസാരിച്ചു.

date