Skip to main content

ഐ.എച്ച്.ആര്‍.ഡി: ഡിഗ്രി പ്രവേശനം

 

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലയിലെ വട്ടംകുളം, മുതുവല്ലൂര്‍ എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍  www.ihrdadmissions.org ല്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും 1000 രൂപ  (എസ്.സി, എസ്.ടി 350 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും   സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍: വട്ടംകുളം (0494-2689655, 8547006802), മുതുവല്ലൂര്‍ (0483-2963218)

--

date