Skip to main content

പ്രതിരോധ വാക്സാപ്പ്

 

വാക്സിനേഷന്‍ വിവരങ്ങളുടെ മൊബൈല്‍ ആപ്പ് ലോഞ്ചിങ്ങ്

 

 പ്രതിരോധ വാക്സാപ്പ്; വാക്സിനേഷന്‍ വിവരങ്ങളുടെ മൊബൈല്‍ ആപ്പ് ലോഞ്ചിങ്ങ് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ജൂലൈ 29 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കും.

കുട്ടികളുടെ വാക്സിനേഷനുമായി ബന്ധപെട്ട് മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് പ്രതിരോധ വാക്സാപ്പ് . തിരുവനന്തപുരം ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക്ക് ഹെല്‍ത്ത് എന്ന സ്ഥാപനം ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വാക്സിന്‍ വിമുഖതയും പ്രതിരോധ കുത്തിവെപ്പും എന്ന വിഷയത്തെ പറ്റി മലപ്പുറം ജില്ലയില്‍ നടത്തിയ പഠനത്തിന്‍റെ ഫലമായിട്ടാണ് ഈ ഈ ആപ്പ് നിര്‍മ്മിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടന, യൂണിസെഫ് എന്നിവയുടെ സഹായത്തോടെയാണ് ഈ പഠനം നടത്തിയിട്ടുള്ളത്. വാക്സിനുകളെ കുറിച്ചുള്ള മിഥ്യ ധാരണകള്‍ കുറയ്ക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. 

 വാക്സിന്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഉള്ള ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതും ഇന്‍റര്‍നെറ്റ് ഇല്ലെങ്കിലും ഉപയോഗിക്കുവാന്‍ കഴിയും.വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണെന്ന് മാത്രമല്ല, വാക്കുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം.

 

date