Skip to main content

മണ്ണഞ്ചേരി ഹൈസ്‌കൂളില്‍ ടര്‍ഫ് ഒരുങ്ങുന്നു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍  ടര്‍ഫിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവില്‍ 38 അടി നീളത്തിലും 26 അടി വീതിയിലുമാണ് ടര്‍ഫ് സജ്ജമാക്കുന്നത്. 

ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായാണ് ടര്‍ഫിന് തുക അനുവദിച്ചത്. മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി മുന്‍കൂര്‍ അനുമതിയോടെ കളിക്കാനും പരിശീലനത്തിനായും ഈ സംവിധാനം ഉപയോഗിക്കാം. വൈകുന്നേരം ആറിനു ശേഷം കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്കും ലഭിക്കും.

സെപ്റ്റംബര്‍ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഫുട്ബോളിനു പുറമേ സ്‌കൂള്‍ കുട്ടികള്‍ക്ക് ബേസ് ബോള്‍, ഹാന്‍ഡ് ബോള്‍, ഖോ ഖോ, ക്രിക്കറ്റ് തുടങ്ങിയ കായിക വിനോദങ്ങള്‍ക്കും ടര്‍ഫ് ഉപയോഗിക്കാമെന്ന് ജില്ലാ പഞ്ചയത്ത് അംഗം അഡ്വ.ആര്‍. റിയാസ് പറഞ്ഞു.

date