Skip to main content

വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന  ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്‍റ്, ഇന്‍ഡസ്ട്രിയല്‍ ആന്‍റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി മാനേജ്‌മെന്‍റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും സേഫ്റ്റി ഓഫീസര്‍ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. 

ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. വെബ്സൈറ്റ്: www.srccc.in ഫോണ്‍: 9388920920.

date