Skip to main content

ഖാദി ഓണം മേള ഓഗസ്റ്റ് രണ്ടു മുതല്‍

ആലപ്പുഴ: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തിലുള്ള ഖാദി ഓണം മേള ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. പ്രതിവാര നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് 5000 രൂപയുടെ സമ്മാന കൂപ്പണും നല്‍കും. സെപ്റ്റംബര്‍ ഏഴിന് മേള അവസാനിക്കും.

date