Skip to main content

കിറ്റ്‌സില്‍ എം.ബി.എ

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ ചേരുവാന്‍ ജൂലൈ 31ന് മുന്‍പ് www.kittsedu.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. 
 
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സി.എ.ടി /കെ.എം.എ.ടി/ സി.എം.എ.ടി യോഗ്യതയു ള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9446529467, 9447013046, 0471 2327707.

date