Skip to main content

ജില്ലയിലെ 45 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

ജില്ലയിലെ 45 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികള്‍ക്ക്  ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പെരിന്തല്‍മണ്ണ, മങ്കട, കാളികാവ്, കൊണ്ടോട്ടി, വേങ്ങര, തിരൂര്‍, മലപ്പുറം, പെരുമ്പടപ്പ്, വണ്ടൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടേയും അരീക്കോട്, എടപ്പാള്‍, വട്ടംകുളം, മുത്തേടം, പോത്തുകല്‍, നന്നമുക്ക്, കീഴാറ്റൂര്‍, വെട്ടത്തൂര്‍, മൂര്‍ക്കനാട്, പുഴക്കാട്ടിരി, മൊറയൂര്‍, മാറഞ്ചേരി, ചെറിയമുണ്ടം, ചോക്കാട്, കരുളായി, കാളികാവ്, വളവന്നൂര്‍, ചെറുകാവ്, വാഴക്കാട്, മാറാക്കര, മമ്പാട്, മംഗലം, എടയൂര്‍, വാഴയൂര്‍, ഇരിമ്പിളിയം, പൊന്മള, പൂക്കോട്ടൂര്‍, താഴേക്കോട്, ആലംകോട്, ആലിപ്പറമ്പ്, മേലാറ്റൂര്‍, കോഡൂര്‍, മങ്കട, കൂട്ടിലങ്ങാടി, പെരുവള്ളൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളുടേയും മലപ്പുറം നഗരസഭയുടേയും വാര്‍ഷിക പദ്ധതികള്‍ക്കുമാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍  എം.കെ. റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍  കെ.ബി ബാബുകുമാര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതിയുടെ  അടുത്ത യോഗം  ഓഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്നിന് ചേരും.
 

date