Skip to main content

മത്സ്യബന്ധനത്തിന് കടലിൽ പോകരുത്

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങൾ, തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് നാല് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രത്യേക കടലാക്രമണ ജാഗ്രത നിർദ്ദേശം

ജൂലൈ 31 മുതൽ ആഗസ്റ്റ് നാല് വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകി. ആഗസ്റ്റ് ഒന്ന് രാവിലെ മുതൽ അറബിക്കടലിൽ ഒരു മീറ്ററിലധികം ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ട്.
ജൂലൈ 31 അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല.
വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതൽ കാണിക്കുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണം.

ആഗസ്ത് നാല് വരെയുള്ള വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും (INCOIS- based on Cochin station)  

HIGH : 31-07-2022 14:30  0.88 m
LOW : 31-07-2022 20:32  0.43 m
HIGH : 01-08-2022 01:41  0.66 m
LOW : 01-08-2022 07:50  0.21 m
HIGH : 01-08-2022 14:51  0.88 m
LOW : 01-08-2022 21:05  0.39 m
HIGH : 02-08-2022 02:44  0.68 m
LOW : 02-08-2022 08:26  0.28 m
HIGH : 02-08-2022 15:12  0.88 m
LOW : 02-08-2022 21:38  0.34 m
HIGH : 03-08-2022 03:46  0.70 m
LOW : 03-08-2022 09:02  0.35 m
HIGH : 03-08-2022 15:33  0.87 m
LOW : 03-08-2022 22:13  0.28 m
HIGH : 04-08-2022 04:44  0.71 m
LOW : 04-08-2022 09:40  0.43 m
HIGH : 04-08-2022 15:52  0.85 m
LOW : 04-08-2022 22:51  0.22 m
 

date