Skip to main content

ഡോ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം പൂർണ സജ്ജം

 

 

ചരിത്രതാളുകളിൽ ഇടം നേടിയ ഭാഷാപണ്ഡിതൻ ഹെർമൻ ഗുണ്ടർട്ടിന്റെ കഥ പറയുന്ന തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ്ങ് മ്യൂസിയം പൂർണമായും പ്രവർത്തന സജ്ജമായി. തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മ്യൂസിയം പണികഴിപ്പിച്ചിട്ടുള്ളത്. വിദ്യാർഥികൾക്കും ചരിത്രാന്വേഷകർക്കും പഠിക്കാനുള്ള അറിവിന്റെ കേന്ദ്രമായാണ് അത്യാധുനിക സംവിധാനങ്ങളോട് കൂടി മ്യൂസിയത്തെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്  ഒരുക്കിയിട്ടുള്ളത്. 

ഗുണ്ടർട്ട്  മ്യൂസിയത്തിലേക്ക് ചൊവ്വ മുതൽ ഞായർ വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 4.45 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം ലഭ്യമാക്കും. മുതിർന്നവർക്ക് 50 രൂപയും, മുതിർന്ന പൗരന്മാർക്ക് 25 രൂപയും, ആറ് വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും, കോളേജ്/സ്‌കൂൾ/യൂണിവേഴ്സിറ്റി റിസർച്ച് സെന്ററുകളിലെ സ്ഥാപന മേധാവികളുടെ ഔദ്യോഗിക കത്തുമായി വരുന്ന വിദ്യാർഥികൾക്കും (തിരിച്ചറിയൽ രേഖയോടൊപ്പം) 20 രൂപയുമായിരിക്കും പ്രവേശന നിരക്ക്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കും, സ്പെഷ്യൽ സ്‌കൂളുകൾക്കും പ്രവേശനം പൂർണമായും സൗജന്യമായിരിക്കും

date