Skip to main content

അഡ്വാൻസ്ഡ് ഡീപ് ലേണിംഗ് സങ്കേതങ്ങളെക്കുറിച്ച് ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം

സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്കിൽ വ്യാവസായിക പരിജ്ഞാനമുള്ള സാങ്കേതിക വിദഗ്ധരെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിനു കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം അഡ്വാൻസ്ഡ് ഡീപ് ലേണിംഗ് സങ്കേതങ്ങളെ അധികരിച്ച് പഞ്ചദിന  ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (FDP) നടത്തുന്നു.
ഓഗസ്റ്റ് 16 മുതൽ 20 വരെയാണ് പരിപാടി. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്കുകളുടെ മേഖലയിൽ പങ്കെടുക്കുന്നവരുടെ വിപുലമായ കഴിവുകൾ വളർത്തിയെടുക്കാനും അവ ഉപയോഗിച്ച് മോഡലുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിക്കാനുമാണു പരിപാടി ലക്ഷ്യമിടുന്നത്. ആറ്റിങ്ങൽ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ടി.ടി, കേരള സർവകലാശാല ഫ്യൂച്ചഴ്‌സ് സ്റ്റഡീസ് വിഭാഗം പ്രൊഫസർ ഡോ. കെ.സതീഷ് കുമാർ എന്നിവരുൾപെടെയുള്ള വിഷയ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.  പരിപാടിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആണ്.
അപേക്ഷകൾ https://applications.icfoss.org/ വഴിയാണ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://icfoss.in/event-details/164 സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് :  7356610110,  0471-2413013,  9400225962.
പി.എൻ.എക്സ്. 3448/2022

date