Skip to main content

ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മേച്ചാൽ ഗവൺമെന്റ് യു.പി. സ്‌കൂൾ, മേലുകാവ് വില്ലേജിൽ കോലാനി പെന്തകോസ്ത് മിഷൻ പള്ളി ഓഡിറ്റോറിയം എന്നിവയാണ് ക്യാമ്പുകൾ. 10 കുടുംബങ്ങളിലായി 36 പേർ ക്യാമ്പിലുണ്ട്.

(കെ. ഐ.ഒ.പി.ആർ 1776/2022)  

date