Skip to main content

സൗജന്യ പഠനോപകരണകിറ്റ് വിതരണം ചെയ്തു

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി / ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ  കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണം നടത്തി. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് കിറ്റ് നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം ബോർഡംഗം എം. രാജഗോപാലൻ നായർ നിർവഹിച്ചു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ, അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സാറാമ്മ തോമസ്, ഉപദേശകസമിതി അംഗം ടി.ജെ ജോസഫ് എന്നിവർ പങ്കെടുത്തു.

 

(കെ. ഐ.ഒ.പി.ആർ 1782/2022)

date