Skip to main content

മതിലകം ബ്ലോക്കിൽ കായകൽപ്പ് അനുമോദനം ഇന്ന് (ആഗസ്റ്റ് 6)

 

ആരോഗ്യമേഖലയിലെ മികവിനുള്ള സംസ്ഥാന കായകൽപ്പ് പുരസ്‌ക്കാരത്തിന്  സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മതിലകം ബ്ലോക്ക്‌ പഞ്ചായത്തിലെ  ആരോഗ്യകേന്ദ്രങ്ങളെ അനുമോദിക്കുന്നു. 
എസ് എൻ പുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് (ആഗസ്റ്റ് 6)  നിർവഹിക്കും. 

2021-22 വർഷത്തെ കായകൽപ്പ് പുരസ്‌ക്കാരത്തിന് മതിലകം ബ്ലോക്കിന് കീഴിലെ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം 91.29 മാർക്ക്‌ നേടി സംസ്ഥാന തലത്തിലും 96.75 മാർക്ക് നേടി ജില്ലയിൽ  മാടവന കുടുംബാരോഗ്യകേന്ദ്രവുമാണ്  ഒന്നാം സ്ഥാനം നേടിയത്. ആശുപത്രി പരിപാലനം,  ശുചിത്വ പരിപാലനം, പരിസ്ഥിതി സൗഹൃദം, പിന്തുണ സേവനം, മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം, ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങി ഘടകങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം നേടിയത്.  ജില്ലയിൽ ആദ്യമായി ഐ എസ് ഒ 9001  നേടിയ ആദ്യത്തെ സാമൂഹികാരോഗ്യകേന്ദ്രം പെരിഞ്ഞനവും  കുടുംബാരോഗ്യകേന്ദ്രം മാടവനയുമാണ്.

ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും

date