Skip to main content

കര്‍ക്കിടകത്തെ പരിചയപ്പെടാം; ഫോക് ലോർ അക്കാദമി പരിപാടി ആഗസ്ത് 10 ന്

കര്‍ക്കിടകത്തിന്റെ പ്രത്യേകതകളും ഭക്ഷണ അനുഷ്ഠാന ദിനചര്യകളും പുതുതലമുറയെ പരിചയപ്പെടുത്താന്‍ കേരള ഫോക് ലോർ അക്കാദമി ഏകദിന പരിപാടി സംഘടിപ്പിക്കുന്നു.  ആഗസ്റ്റ് പത്ത് ബുധനാഴ്ച അക്കാദമിയിലാണ് പരിപാടി. തെരഞ്ഞെടുത്ത 120 ഹൈസ്‌ക്കൂള്‍ കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുക.  സ്വാതന്ത്യത്തിന്റെ അമൃതവര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കര്‍ക്കിടകകഞ്ഞി, ഇലക്കറികളുടെ വൈവിധ്യം, ആടിവേടന്‍, തെയ്യം, കൃഷിപാട്ടുകള്‍ തുടങ്ങിയവ ഒരുക്കും.  ചിറയ്ക്കല്‍ വലിയരാജ രവീന്ദ്രവര്‍മ്മ, അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍, ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത്, മറ്റ് ജനപ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും

date