Skip to main content

ഗതാഗത നിയന്ത്രണം 

 

ഗുരുവായൂർ, ചാവക്കാട് നിന്ന് പൊന്നാനി ഭാഗത്തേയ്ക്ക് പോകേണ്ട ഭാര വാഹനങ്ങൾ മുഖംമൂടി മുക്കിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് നമ്പീശൻ പടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഞമനേങ്ങാട് - ഐ സി എ വട്ടേമ്പാടം വഴി - കല്ലിങ്കൽ വഴി - വടക്കേക്കാട് സെന്റർ വഴി, ആൽത്തറ പൊന്നാനി റോഡിലേയ്ക്ക് പ്രവേശിക്കണമെന്ന് ചാവക്കാട് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കുന്നംകുളം ഭാഗത്ത് നിന്ന് വരുന്ന ഭാര വാഹനങ്ങളും മേൽ പറഞ്ഞ വഴി പോകേണ്ടതാണ്.  പൊന്നാനി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വടക്കേക്കാട് സെന്ററിൽ നിന്ന് ഇടത് തിരിഞ്ഞ് കല്ലിങ്കൽ - ഐ സി എ വട്ടേമ്പാടം - ഞമനേങ്ങാട് - നമ്പീശൻ പടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുന്നംകുളം ഭാഗത്തേയ്ക്കും വലത്തോട്ട് തിരിഞ്ഞ് മുഖംമൂടിമുക്ക് വഴി ഗുരുവായൂർ, ചാവക്കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. പുതിയ 
കൾവർട്ട് നിർമ്മിക്കുന്ന റോഡിൽ താൽക്കാലികമായി നിർമ്മിക്കുന്ന റോഡിലൂടെ ബസ് ഒഴികെയുള്ള വാഹനങ്ങൾ യാതൊരുവിധ കാരണവശാലും കടത്തി വിടുന്നതല്ലെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date