Skip to main content

അപേക്ഷകള്‍ ക്ഷണിച്ചു

 

തൃശൂര്‍ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആനിമേറ്റര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒഴിവുകള്‍ അതിരപ്പിളളി (1 ഒഴിവ്), മറ്റത്തൂര്‍ (1 ഒഴിവ്), പാണഞ്ചേരി (1 ഒഴിവ്), വരന്തരപ്പിള്ളി (1 ഒഴിവ്). വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ.് കുടുംബശ്രീ സംഘടിപ്പിച്ച എം.എല്‍.പി.യില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്സ്. വെളളപേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ നേരിട്ടോ, തപാല്‍ മുഖേനയോ  ലഭ്യമാക്കേണ്ട അവസാന തിയ്യതി 22.08.2022 വൈകീട്ട് 5 മണി. അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍-680 003. ഫോണ്‍ : 0487 2362517.

date