Skip to main content

ടെണ്ടര്‍

 

ഐ സി ഡി എസ്  അഴുത അഡീഷണല്‍ പ്രോജക്റ്റ് ഓഫീസ് ആവശ്യത്തിനായി 2022 സെപ്റ്റംബര്‍  മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ മുദ്രവെച്ച കവറുകളില്‍ ക്ഷണിച്ചു. പ്രതിമാസം 800 കിലോമീറ്റര്‍ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 20,000/ (ഇരുപതിനായിരം രൂപ) ആയിരിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് നല്‍കും. ടെണ്ടര്‍ ഫോറത്തിനൊപ്പം വാഹനത്തിന്റെ ആര്‍ സി ബുക്ക്, ടാക്സി പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കണം. ടെണ്ടര്‍ നിരസിക്കുന്നതിനുള്ള അധികാരം വനിതാ ശിശു വികസന ഡയറക്ടറില്‍ നിക്ഷിപ്തമാണ്.  ടെണ്ടര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി: ആഗസ്റ്റ് 17   ഉച്ചയ്ക്ക് 12 മണിവരെ. ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 19,  1 പി എം വരെ. ടെണ്ടര്‍ ഫോം തുറക്കുന്ന  തിയതി  ആഗസ്റ്റ് 19, 2.30 പി എം. ഫോണ്‍: 04869 252030.

 

date