Skip to main content

പ്രായോഗിക പരിശീലനം

മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം ഓഗസ്റ്റ് 10 മുതല്‍ 12 വരെ നടത്തുന്നു. റബര്‍ പാലില്‍ നിന്നും കൈയ്യുറ(ഗ്ലൗസ്), ഫിംഗര്‍ക്യാപ്പ്, റബര്‍ബാന്‍ഡ് തുടങ്ങിയവ നിര്‍മിക്കുന്നതിനാണ് വിദഗ്ദ പരിശീലനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ ഓഗസ്റ്റ് ഒന്‍പതിനകം ഈ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ  സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 600 രൂപ. ഓഗസ്റ്റ് അവസാനവാരം സെപ്തംബറില്‍ സംഘടിപ്പിക്കുന്ന ലാറ്റക്‌സ്/ഡ്രൈറബര്‍ ഉത്പന്നനിര്‍മ്മാണ പരിശീലന പരിപാടികള്‍ക്കുള്ള രജിസ്‌ടേഷനും ആരംഭിച്ചു. ഫോണ്‍: 0483 2768507, ഫോണ്‍ : 9946944711.

date