Skip to main content

ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബാച്ച്‌ലർ ഓഫ് ഡിസൈൻ -2022 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി  ഓഗസ്റ്റ് 29 നകം ഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ഫീസ്  അടച്ചവർ  കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.  രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഓഗസ്റ്റ് 29 മുതൽ 31 അഞ്ചു മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 04712324396, 2560327.
പി.എൻ.എക്സ്. 3923/2022
 

date