Skip to main content

മെഡിസെപ്പ്: ആശുപത്രികള്‍ക്കുള്ള പരിശീലനം 27ന്

തിരുവനന്തപുരം ജില്ലയില്‍ മെഡിസെപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 27ന് പാളയം കേരള യൂണിവേഴ്‌സിറ്റി ഓഫീസ് ക്യാംപസില്‍ ഡി.പി.സി ബില്‍ഡിംഗിലെ സി.റ്റി.എഫ്.എമ്മില്‍ നടക്കുന്ന പരിപാടി രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സ്വകാര്യ ആശുപത്രികള്‍ക്ക് 10.30നും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് രണ്ട് മണിക്കുമാണ് പരിശീലനം. ആശുപത്രികളില്‍ മെഡിസെപ്പുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന രണ്ട് ജീവനക്കാര്‍ പരിശീലത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

date