Skip to main content

ജില്ലാ സ്‌കില്‍ വികസന പ്ലാന്‍ തയ്യാറാക്കുന്നതിന് യോഗം ചേര്‍ന്നു

മലപ്പുറം ജില്ലയിലെ 2022-23 വാര്‍ഷത്തിലേക്കുള്ള ജില്ലാ സ്‌കില്‍ വികസന പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള യോഗം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പതിമൂന്നോളം വരുന്ന ആക്ഷന്‍ പദ്ധതികള്‍ക്ക് ജില്ലാകലക്ടര്‍ യോഗത്തില്‍ അനുമതി നല്‍കി. എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് അവരുടെ സാമൂഹികമായ ഉന്നമനത്തിനും തൊഴില്‍ ഉറപ്പുവരുത്തുന്നതിനുമാണ്  ജില്ലാ സ്‌കില്‍ വികസന പ്ലാന്‍ തയ്യാറാക്കുന്നത്. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പുനര്‍വിദ്യാഭ്യാസത്തിനുള്ള സുശക്തി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള  സ്‌കില്‍സ് അപ്, മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമുദ്ര ബന്ധു, ചൈല്‍ഡ് കെയര്‍ സ്ഥാപനത്തിലെ കുട്ടികള്‍ക്ക് നൈപുണ്യ-22 എന്നീ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. 2020-21 ലെ കേരളത്തിലെ മികച്ച സ്‌കില്‍ ഡെവലപ്‌മെന്റ് പ്ലാനിങിനുള്ള നാലാം സ്ഥാനം മലപ്പുറത്തിനാണ് ലഭിച്ചത്. കലക്ടറേറ്റില്‍ ചേര്‍ന്ന  യോഗത്തില്‍ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി, ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗം കെ.ബാബു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date